കൊടുവേലി: ആനിക്കുഴ യംഗ് കേരള പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി. ലൈബ്രറി പ്രസിഡന്റ് ജോർജ് അഗസ്റ്റ്യന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം കവി തൊമ്മൻകുത്ത് ജോയി ഉദ്ഘാടനം ചെയ്തു. ജോയി മാണിക്കുന്നേൽ, ജോൺ കാനാകുന്നേൽ, കെ.വി. സേവ്യർ, റ്റി.എം. രൂപൻ, ഉണ്ണി കെ.എം, ബെന്നി മഠത്തിൽ, തങ്കച്ചൻ ജോസഫ്, ജോൺ ജോസഫ്, പി.പി. ജോർജ് എന്നിവർ പ്രസംഗിച്ചു. വിവിധ മത്സരങ്ങൾ നടത്തി. വിജയികൾക്ക് ക്യാഷ് അവാർഡ് നൽകി. പായസവിതരണത്തോടെ സമ്മേളനം സമാപിച്ചു.