രാജാക്കാട്: അഖില കേരളവിശ്വകർമ്മ മഹാസഭ രാജാക്കാട് താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ വിശ്വകർമ്മ ദിനാഘോഷം നടത്തി.രാവിലെ രാജാക്കാട് യൂണിയൻ ഓഫീസിൽ നിന്നും മഹാശോഭയാത്ര ആരംഭിച്ച് ടൗൺ ചുറ്റി സമ്മേളനവേദിയായ രാജാക്കാട് ക്രിസ്തുജ്യോതി സ്കൂൾ മൈതാനിയിൽ സമാപിച്ചു. ശോഭായാത്രയ്ക്ക്രാജാക്കാട് മതസൗഹാർദ്ദ കൂട്ടായ്മ ഭാരവാഹികൾ സ്വീകരണം നൽകി.
സ്കൂൾ ഓഡിറ്റോറിയത്തിൽ യൂണിയൻ പ്രസിഡന്റ് പി.കെ മോഹനന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ടി.സി ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ സെക്രട്ടറി അനൂപ് രവീന്ദ്രൻ സ്വാഗതം പറഞ്ഞു. ഡീൻ കുര്യാക്കോസ് എം. പി മുഖ്യപ്രഭാഷണം നടത്തി,വിശ്വകർമ്മ സഭ വനിത സമാജം സംസ്ഥാന വൈസ് പ്രസിഡൻ്റ് പുഷ്പ ബിജു സന്ദേശം നൽകി.ഗ്രാമ പഞ്ചായത്ത് അംഗം എം.എസ് സതി,വിശ്വകർമ്മ സഭ ഭാരവാഹികളായ എൻ.പി തങ്കപ്പൻ,കെ.ജി ജയദേവൻ,സുമ തങ്കപ്പൻ,സുമ രങ്കൻ,എൻ.കെ സന്തോഷ്,ബിന്ദു രാജേഷ്,പി.എ അനന്ദു,എൻ.കെ സതീഷ്,റ്റി.എൻ സുബ്രഹ്മണ്യൻ,അനു നാരായണൻ,മനീഷ് മോഹൻ,
അനൂപ് രവീന്ദ്രൻ,ബിജു വാഴാട്ട്,മോഹനൻ വെള്ളറയിൽ,സജി മഠത്തുംപടി എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിൽ എസ് .എസ്. എൽ. സി ക്കും പ്ലസ് ടു വിനും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.