കട്ടപ്പന : വയനാട് പുനരധിവാസത്തിന്റെ ഭാഗമായി കെ.പി.സി.സിയുടെ ഭവന നിർമാണ ഫണ്ടിലേക്കുള്ള ധനസമാഹരണത്തിനായി കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി നാളെ രാവിലെ 9മുതൽ രാത്രി 8വരെ കട്ടപ്പന നഗരസഭാ മിനി സ്റ്റേഡിയത്തിൽ പായസവും പാട്ടും ചലഞ്ച് നടത്തും. സ്റ്റേഡിയത്തിൽ തയാറാക്കുന്ന പായസം ലിറ്ററിന് 200 രൂപ നിരക്കിൽ വിൽപ്പന നടത്തും. എ.ഐ.സി.സി അംഗം ഇ .എം ആഗസ്തി ആദ്യവിൽപ്പന നടത്തും. ഫോക്‌ലോർ അവാർഡ് ജേതാവ് അജീഷ് തായില്യവും സംഘവും നാടൻപാട്ടുകളും അവതരിപ്പിക്കും. വയനാട് ദുരിതബാധിതർക്കാണ് കെ.പി.സി.സി 100 വീടുകളാണ് നിർമിച്ചുനൽകുന്നത്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ, പ്രോഗ്രാം കോർഡിനേറ്റർ ഷാജി വെള്ളംമാക്കൽ, ഭാരവാഹികളായ റൂബി വേഴമ്പത്തോട്ടം, രാജു വെട്ടിക്കൽ, ഷിബു പുത്തൻപുരയ്ക്കൽ, കെ ഡി രാധാകൃഷ്ണൻ നായർ എന്നിവർ പരിപാടികൾ വിശദീകരിച്ചു.