വണ്ടിപ്പെരിയാർ: പഞ്ചായത്തിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു.
ഓവർസീയർ, അക്കൗണ്ടന്റ് ,ഐ.റ്റി. അസിസ്റ്റന്റ് എന്നീ തസ്തികകളിലെ നിലവിലുള്ള ഒഴിവുകളിലേയ്ക്കാണ് നിയമം. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതം 20ന് വൈകുന്നേരം അഞ്ചിന് മുമ്പായി പഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.വിശദ വിവരങ്ങൾക്കായി പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക.