പീരുമേട്: ഏലപ്പാറയിൽ ജനവാസ മേഖലയിൽ പുലി ഇറങ്ങി പശുക്കിടാവിനെ ആക്രമിച്ച് കൊലപ്പെടുത്തി. ഒന്നാം മൈലിലായിരുന്നു പുലിയുടെ സാന്നിധ്യം ഉണ്ടായത്. കഴിഞ്ഞ ദിവസം തോട്ടത്തിൽ മേയാൻ വിട്ട പശുക്കിടാവിനെ അജ്ഞാതജീവി ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു. ഇതും പുലിയാകാം എന്ന നിഗമനത്തിലാണ് നാട്ടുകാർ. ആഴ്ചകൾക്ക് മുമ്പ് പ്രദേശവാസി തന്റെ തോട്ടത്തിൽ പുലിയെ നേരിൽ കണ്ടതായും നാട്ടുകാർ പറയുന്നു. ജനവാസ മേഖലയിൽ വന്യമൃഗ സാന്നിധ്യം പതിവായതോടെ പ്രദേശവാസികൾ ആശങ്കയിലാണ്.