പീരുമേട്:മുല്ലപ്പെരിയാർ പ്രശ്നത്തിൽ സുപ്രീംകോടതി അനുവദിച്ചിട്ടുള്ള നടപടിക്രമങ്ങൾ പാലിക്കപ്പെടാതെപോയത് സർക്കാരിന്റെ അലംഭാവംമൂലമാണെന്നു ഡീൻ കുര്യാക്കോസ് എം പി .അഭിപ്രായപ്പെട്ടു. മുല്ലപ്പെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്യണമെന്നുംകേരളത്തിന് സുരക്ഷയും തമിഴ്നാടിന് ആവശ്യത്തിന് ജലവും എന്നാവശ്യപ്പെട്ടു കൊണ്ട് വണ്ടിപ്പെരിയാറിൽ നടന്ന ഡി. സി. സി നടത്തിയ ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
സുപ്രീംകോടതി മുല്ലപ്പെരിയാർ വിഷയം പുറത്ത് വച്ച് രമ്യമായ രീതിയിൽ ചർച്ചകൾ നടത്തി പരിഹരിക്കാൻ സാധിക്കുമെങ്കിൽ ആകാമെന്ന് പറഞ്ഞിട്ടും അതിന്‌പോലും സമയം കണ്ടെത്തുവാൻ കഴിയാതെപോയത്‌കേരളത്തിലെ ജനങ്ങളോടുളളവെല്ലുവിളിയാണെന്ന്ഡീൻ കുര്യാക്കോസ് പപറഞ്ഞു.
ഡി. സി. സി പ്രസിഡന്റ് സി.പി. മാത്യു അദ്ധ്യക്ഷത വഹിച്ചു.എ.ഐ.സി.സി. അംഗം അഡ്വ. ഇ.എം. ആഗസ്തി മുഖ്യ പ്രഭാഷണം നടത്തി.
നേതാക്കളായ അഡ്വ. ഇബ്രാഹിം കുട്ടി കല്ലാർ, തോമസ് രാജൻ, നിഷാസോമൻ, ജോയി വെട്ടിക്കുഴി, അഡ്വ.സേനാപതിവേണു , എ.പി. ഉസ്മാൻ, എം.കെ. പുരുഷോത്തമൻ. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പള്ളിയിൽ, മൗലവി നവാസ് ഹസ്‌ക്കരി, ഷാജി പൈനാടത്ത്,എം.ഡി. അർജ്ജുനൻ, റോബിൻ കാരക്കാട്ട്,ജോർജ് കുറുംമ്പുറം തുടങ്ങിയവർ സംസാരിച്ചു.
വൈകുന്നേരം ദക്ഷിണകേരള ലജനത്തുൾ മുഅല്ലിമീൻ പീരുമേട്‌മേഖല സെക്രട്ടറി മൗലവി മുഹമദ് ഷിയാസ് മന്നാന്നി ഡി.സി. പ്രസിഡന്റ് സി.പി. മാത്യുവിന് നാരങ്ങാ നീര് നൽകിയാണ് ഉപവാസ സമരം അവസാനിപ്പിച്ചത്.