അറക്കുളം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപത്തിനാലാം ജൻമദിനത്തോടനുബന്ധിച്ച് ആഘോഷ പരിപാടികൾക്ക് അറക്കുളത്ത് തുടക്കം കുറിച്ചു.
മധുരം വിതരണം ചെയ്താണ് ആഘോഷങ്ങൾ ആരംഭിച്ചത്. ബി.ജെ.പി സംസ്ഥാന കമ്മറ്റിയംഗം പി.ഏ.വേലുക്കുട്ടൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം ബിനീഷ് വിജയൻ, മഹിളാ മോർച്ച പ്രസിഡന്റ് രമ രാജീവ് എന്നിവർ സംസാരിച്ചു. മഹിളാ മോർച്ച ജനറൽ സെക്രട്ടറി
ബിജി, എസ്.സി.മോർച്ച മണ്ഡലം സെക്രട്ടറി പി.കെ.അജീഷ്, എസ്.സി മോർച്ചപഞ്ചായത്ത് പ്രസിഡന്റ് എം.അനിൽകുമാർ, എസ്.ടി മോർച്ച പഞ്ചായത്ത് പ്രസിഡന്റ് സാബു തോമസ്, ബൂത്ത് പ്രസിഡന്റ് അനുരാജ്അനിത അനിൽകുമാർഎന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.