അടിമാലി : താലൂക്ക് ആശുപത്രിയിലെ മാതൃയാനം പദ്ധതിയിലേക്ക് നാലോ അഞ്ചോ സീറ്റുള്ള വാഹനം ലഭ്യമാക്കുന്നതിന് താൽപര്യമുളള സ്ഥാപനങ്ങൾ, വ്യക്തികളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. ഒക്‌ടോബർ 3 ന് രാവിലെ 11 വരെ ഫോമുകൾ ലഭിക്കും. അന്നേ ദിവസം ഉച്ചക്ക് 1 വരെ ദർഘാസ് അപേക്ഷകൾ സ്വീകരിക്കുകയും തുടർന്ന് 3 മണിക്ക് തുറന്ന് പരിശോധിക്കുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക് 04864 222670.