ഇടുക്കി: കൊച്ചിൻ ഷിപ്പ്യാർഡും കുന്നന്താനത്തെ അസാപ്പ് കേരള കമ്യൂണിറ്റി സ്‌കിൽ പാർക്കും ചേർന്ന് നടത്തുന്ന മറൈൻ സ്ട്രക്ച്വറൽ ഫിറ്റർ കോഴ്സിലേയ്ക്ക് ഒഴിവുള്ള സീറ്റുകളിലേയ്ക്കുള്ള അപേക്ഷിക്കാം.ഐ.ടി.ഐ വെൽഡർ, ഫിറ്റർ, ഷീറ്റ് മെറ്റൽ എന്നീ ട്രേഡുകളിൽ 2020ലോ അതിന് ശേഷമോ പാസായ വിദ്യാർത്ഥികൾക്കാണ് അവസരം. 14514 രൂപയാണ് ഫീസ്. കോഴ്സ് കാലയളവിൽ വിദ്യാർത്ഥികൾക്ക്സ്റ്റൈപ്പന്റ് ലഭിക്കുന്നതാണ്. ക്രിസ്ത്യൻ ,മുസ്ലിം, ജൈന, ബുദ്ധ ,പാഴ്സി വിഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന പത്ത് വിദ്യാർത്ഥികൾക്ക് സൗജന്യമായി പഠിക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും 9495999688,7736925907 ,asapkerala.gov.in