അടിമാലി: ചൊക്ര മുടി കയ്യേറ്റംസിറ്റിംഗ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കുവാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് കെ. പി. എം എസ് സംസ്ഥാന കമ്മിറ്റി കെ.കെരാജൻ ആവശ്യപ്പെട്ടു. സഭയുടെ നേതൃത്വത്തിൽ കയ്യേറ്റ ഭൂമിയിൽ സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം .
ഉദ്യോഗസ്ഥ ,രാക്ഷ്ട്രീയ ജനപ്രതിനിധികളുടെ ഒത്താശയോടെയാണ് കൈയേറ്റം നടത്തി വ്യാജ രേഖകൾ ഉണ്ടാക്കിയിരിക്കുന്നത്.ഭരിക്കുന്ന രാക്ഷ്ട്രീയ പാർട്ടിയുടെ നേതാക്കൾ ബന്ധപ്പെട്ടിരിക്കുന്നതിനാൽ സിറ്റിംഗ് ജഡ്ജിയെകൊണ്ട് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണംമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ .പി .എം എസ് നേതാക്കളായ ഒ.റ്റി. വിജയൻ എൻ നാഗരാജൻ എസ് അയ്യപ്പൻ സദ്ധ്യാവ് ,എസ്. പ്രകാശ്. പി.കെ. രാമൻകുട്ടി എന്നിവരും കൈയേറ്റ ഭൂമി സന്ദർശിക്കാൻ ഉണ്ടായിരിന്നു .