കാഞ്ഞിരമറ്റം: എസ്.എൻ.ഡി.പി യോഗം കാഞ്ഞിരമറ്റം ശാഖയുടെയും വനിതാസംഘം, യൂത്ത്മൂവ്മെന്റ്, രവിവാരപാഠശാല, വിവിധ കുടുംബ യൂണിറ്റുകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 21ന് കാഞ്ഞിരമറ്റം ഗുരുദേവ മന്ദിരത്തിൽ ശ്രീനാരായണ ഗുരുദേവ സമാധി ആചരിക്കുമെന്ന് പ്രസിഡന്റ് എം.കെ. വിശ്വംഭരനും സെക്രട്ടറി കെ.എസ്. ഷിജു അറിയിച്ചു. രാവിലെ 5.30ന് ഗണപതിഹോമം,​ 6.30ന് ഗുരുപൂജ,​ 8.30 മുതൽ ഉപവാസം,​ സമൂഹപ്രാർത്ഥന,​ 11.30ന് ഗുരുപുഷ്പാഞ്ജലി. 12ന് സമാധി സമ്മേളനം യൂണിയൻ അഡ്മിന്സ്ട്രേറ്റീവ് കമ്മിറ്റി അംഗം എ.ബി. സന്തോഷ് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് എം.കെ. വിശ്വംഭരൻ അദ്ധ്യക്ഷത വഹിക്കും. 'ജീവിത വിജയം, ഗുരുദേവ ദർശനത്തിൽ" എന്ന വിഷയത്തിൽ എഴുത്തുകാരനും പ്രഭാഷകനുമായ റെജി നളന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. ശാഖാ സെക്രട്ടറി കെ.എസ്. ഷിജു സ്വാഗതവും വൈസ് പ്രസിഡന്റ് സാജു ബാലകൃഷ്ണൻ നന്ദിയും പറയും. വൈകിട്ട് മൂന്നിന് സമാധി പൂജ, 3.15ന് സമാധിഗാനം,ശാന്തിയാത്ര, അമൃതഭോജനം എന്നിവയും നടക്കും.