തൊടുപുഴ: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2023-24 വർഷത്തെ ജില്ലയിലെ മികച്ച വി.എച്ച്.എസ്.ഇ വിഭാഗം നാഷണൽ സർവീസ് സ്‌കീം പുരസ്‌കാരം തൊടുപുഴ ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റിന് ലഭിച്ചു.വേസ്റ്റ് മാനേജ്മന്റ്, ദത്തു ഗ്രാമത്തിനായി ലൈബ്രറി ക്രമീകരണം , പാലിയേറ്റീവ് കെയർ പൊതിച്ചോറ് വിതരണം, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ,പെൻ ബിൻ ,ജലം ജീവിതം , ഋതു ഭേത ജീവന കലണ്ടർ സ്ഥാപിക്കൽ , ജീവിത ശൈലി രോഗ നിർണായ ക്യാംപ് ,ആയുർവേദ ക്യാംപ് ,വൃദ്ധ സദന സന്ദർശനം തുടങ്ങിയ
പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്‌കാരം.എൻ.എസ്.എസ് വോളന്റീർസിനെയും പ്രോഗ്രാം ഓഫീസർ റീന വർഗീസിനെയും സ്‌കൂൾ പി.റ്റി.എ , പ്രിൻസിപ്പൽ, സ്റ്റാഫ് അംഗങ്ങൾ എന്നിവർ അനുമോദിച്ചു .