ചെറുതോണി: അശോകക്കവല പൗരാവലിയുടെ നേതൃത്വത്തിൽ ഉത്രാടദിനത്തിൽ ജനകീയ പായസവിതരണം നടത്തി.വിവിധ പ്രദേശങ്ങളിലെ എണ്ണൂറിലധികം പൊതുജനങ്ങൾ പങ്കാളികളായി. സംഘാടക സമിതി കൺവീനർ രാജു സേവ്യർ സ്വാഗതം പറഞ്ഞു.പി കെ രാജു പൂവത്തിങ്കൽ പായസവിതരണം ഉദ്ഘാടനം ചെയ്തു.വിൻസന്റ് കളത്തിങ്കൽ ഓണ സന്ദേശം നല്കി. ശ്രീകുമാർ കെ.എസ്, നിജാസ്, സി.എം സാബു രാഗധാര എന്നിവർ ആശംസയർപ്പിച്ചു .ബെന്നി മേക്കാട്ടിൽ, ജോഷി നെടുമ്പുറം, മധു, രാജേഷ് ,ജോജോ, മനു എന്നിവർ നേതൃത്വം നല്കി