പീരുമേട്: അന്യ സംസ്ഥാന തൊഴിലാളിയുടെ വീട്ടിൽ നിന്നും പണം അടങ്ങിയ ബാഗ് നഷ്ടപ്പെട്ടു.ഗ്രാമ്പി എസ്റ്റേറ്റിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ലയത്തിലെ അബ്ദുൾറസ്സാക്ക് താമസിക്കുന്ന വീട്ടിൽ നിന്നാണ് 58000 രൂപയും എ.റ്റി.എം, കാർഡ്, ആധാർ കാർഡുകൾ , മറ്റ് രേഖകൾ എന്നിവ മോഷണം പോയത്.ബുധനാഴ്ച്ച പുലർച്ചയാകാം മേഷണം നടന്നതെന്നാണ് നിഗമനം.
അന്വേഷണത്തിൽ ബാഗ് കണ്ടെത്തി. സമീപത്തെ തേയിലതോട്ടത്തിന് സമീപത്തായി ബാഗ്ഗ് കീറിയ നിലയിൽ ബാഗ് കണ്ടെത്തിയത്.
ഉടൻ തന്നെ എസ്റ്റേറ്റ് അധികൃരേയും പൊലിസിനേയും വിവരമറിയിച്ചു. അടുത്ത
ദിവസം ഇവർ നാട്ടിലേയ്ക്ക് യാത്ര പുറപ്പെടാനിരിക്കയാണ് ഇവരുടെ പണം നഷ്ട്ടപ്പെട്ടത്.