ചെറുതോണി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയെ സംബന്ധിച്ച് അന്തർദേശീയ തലത്തിലുള്ള ശാസ്ത്ര സാങ്കേതിക വിദഗ്ദ്ധരെ ഉൾപ്പെടുത്തി സ്വതന്ത്ര പഠനം നടത്തണമെന്ന് മലനാട് കർഷക രക്ഷാസമിതി ആവശ്യപ്പെട്ടു. 50 വർഷം കൂടി അണക്കെട്ട് നിലനിൽക്കുമെന്ന ഇ ശ്രീധരന്റെ വാദം യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്തതാണ്. തുടർ പഠനങ്ങളിലും തീരുമാനങ്ങളിലും രണ്ട് സംസ്ഥാനങ്ങളുടെയും പങ്ക് തുല്യമായിരിക്കണം.രാജു സേവ്യർ അദ്ധ്യക്ഷനായിരുന്നു. അപ്പച്ചൻ ഇരുവേലി, ജോർജ് കാലായിൽ,മ്പെന്നി ജേക്കബ് എന്നിവർ പ്രസംഗിച്ചു.