മുളപ്പുറം: മുളപ്പുറം വോളി- 2024 വോളിബോൾ ടൂർണമെന്റിൽ ആവോലി സിക്സസ് ജേതാക്കളായി. മുളപ്പുറം തറയാനിയിൽ തൊമ്മച്ചൻസ് സ്മാരക ഗ്രൗണ്ടിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ നാഗപ്പുഴ സതേൺ ഫുഡ് പ്രൊഡക്ട്സിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് പരാജയപ്പെടുത്തിയത്. ടൂർണമെന്റിൽ വിവിധ സ്ഥലങ്ങളിൽ നിന്നായി 10 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ നാഗപ്പുഴ ടീം രണ്ടാം സ്ഥാനവും ചാലശ്ശേരി ടീം മൂന്നാം സ്ഥാനവും നേടി.