
തൂക്കുപാലം : രാമക്കൽമെട്ട് കോമ്പമുക്ക് രമണിവിലാസം വീട്ടിൽ ഹരിമോൻ ബാബു (36)വിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭാര്യയും മക്കളുമായി വേർപിരിഞ്ഞ് ഒറ്റയ്ക്കായിരുന്നു താമസം. ബുധനാഴ്ച രാവിലെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടത്. നെടുങ്കണ്ടം പൊലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഭാര്യ : രഞ്ജിത. മക്കൾ :അഭിഷേക്, ആദിത്യ. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.