 
ചെറുതോണി: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിന് മാത്രമേ
രാജ്യത്തെ നേർവഴിക്ക് നയിക്കാനാവൂവെന്ന് ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു പറഞ്ഞു. ബി.ജെ.പിയുടെ വർഗീയതയും സി.പി.എമ്മിന്റെ ഫാസിസത്തെയും എതിർത്തു തോൽപ്പിക്കാൻ കോൺഗ്രസ് അടിത്തട്ടിൽ നിന്ന് ശക്തിപ്രാപിക്കണം. ഇടുക്കി ജവഹർ ഭവനിൽ മരിയാപുരം മണ്ഡലം എക്സിക്യൂട്ടീവ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ജോബി തയ്യിലിന്റെ അദ്ധ്യക്ഷതയിൽ നടന്ന ക്യാമ്പിൽ ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ ജോയി വെട്ടിക്കുഴി, കെ.പി.സി.സി മെമ്പർ എ.പി. ഉസ്മാൻ, ഡി.സി.സി ജനറൽ സെക്രട്ടറി എം.ഡി. അർജുനൻ, ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ അനീഷ് ജോർജ്, തോമസ് മൈക്കൾ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, നേതാക്കളായ പി.ഡി. ജോസഫ്, അനിൽ ആനിയ്ക്കനാട്, സി.പി. സലിം, ജോബി ചാലിൽ, തങ്കച്ചൻ വേമ്പേനി എന്നിവർ സംസാരിച്ചു.