തൊടുപുഴ- പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ജനങ്ങൾ നൽകുന്ന സഹായ ഫണ്ട് തട്ടിപ്പു നടത്തുന്ന ഭരണകൂടക്രൂരത മരണവീട്ടിൽ കയറുന്ന കള്ളന്റെ അതേ മനോഭാവം ആണെന്ന് ഡിസിസി ജനറൽ സെക്രട്ടറി ടി ജെ പീറ്റർ കുറ്റപ്പെടുത്തി. മരിച്ച മനുഷ്യന്റെ ദേഹം എണ്ണി അതിന്റെ മറവിൽ കൊള്ള നടത്തുന്ന മാനസികാവസ്ഥ ലോകത്തു പിണറായി വിജയൻ സർക്കാരിന് മാത്രം അവകാശപ്പെട്ടതാണെന്ന്അദ്ദേഹം പറഞ്ഞു. വയനാട് ദുരന്തതിന്റെ പേരിൽ കൃത്രിമ കണക്ക് ഉണ്ടാക്കി സാമ്പത്തിക നേട്ടത്തിന് ഇറങ്ങിയ കേരള സർക്കാർ നടപടി ക്ക് എതിരെ കോൺഗ്രസ് തൊടുപുഴ യിൽ നടത്തിയ പ്രതിഷേധപരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.മണ്ഡലം പ്രസിഡന്റുരായ രാജേഷ് ബാബു,എം എച്ച് സജീവ്, ജാഫർ ഖാൻ മുഹമ്മദ്, ടോണി തോമസ്, ജോർജ് താണിക്കൽ, റോബിൻ മൈലാടി,ഷാഹുൽ മാങ്ങാട്ട്, സുരേഷ് രാജു, ജോയ് മൈലാടി, ബിലാൽ സമദ്, പിവി അച്ഛാമ്മ, കെജി സജിമോൻ, റഷീദ് കാപ്രാട്ടിൽ, ജോർജ് ജോൺ,തുടങ്ങിയവർ നേതൃത്വം നൽകി.