തൊടുപുഴ: എസ്.എൻ.ഡി.പി യോഗം കാപ്പ്, വെങ്ങല്ലൂർ ശാഖകളുടെയും വനിതാസംഘം,യൂത്ത്മൂവ്മെന്റ്, കുമാരിസംഘം എന്നീ പോഷകസംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ 21ന് ശ്രീനാരായണ ഗുരുദേവന്റെ 97-ാമത് മഹാ സമാധിദിനാചരണം വെങ്ങല്ലൂർ ചെറായിക്കൽ ശ്രീസുബ്രഹ്മണ്യസ്വാമി ഗുരുദേവക്ഷേത്രം പ്രാർത്ഥനാ ഹാളിൽ ആചരിക്കും. രാവിലെ ഏഴിന് കാപ്പ് ശാഖാങ്കണത്തിൽ ഉദയഗീതം, 8ന് ഗുരുപൂജ, സമൂഹ പ്രാർത്ഥന, 11ന് ക്ഷേത്രാങ്കണത്തിൽ ഉപവാസം,11.30ന് എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം സ്മിത ഉല്ലാസ് പ്രഭാഷണം നടത്തും. , 2.45ന് ശാഖയിൽ ഉയർന്ന വിജയം കൈവരിച്ചവരെ ആദരിക്കൽ, മൂന്നിന് ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ സമാധി പൂജ, തുടർന്ന് അമൃത ഭോജനം എന്നിവ നടക്കുമെന്ന് ശാഖാ പ്രസിഡന്റ് പി.ബി. സാബു പുന്നേക്കുന്നേൽ, ശാഖാ സെക്രട്ടറി എ.എൻ. മയൂരനാഥൻ, വെങ്ങല്ലൂർ ശാഖാ കൺവീനർ പി.പി. രാമചന്ദ്രൻ എന്നിവർ അറിയിച്ചു.
ഏലപ്പാറ :എസ്. എൻ. ഡി. പി യോഗം ഏലപ്പാറ ശാഖയിൽ സമാധി ദിനത്തിൽ രാവിലെ 6 ന് ഗുരിദേവ മന്ദിരത്തിൽ മഹാഗുരു പൂജയോടെ ചടങ്ങുകൾ ആരംഭിക്കും .എം.ഡി.അർജുൻമുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് 3.30 ദൈവദശക പ്രാർത്ഥനയോടെ ചടങ്ങുകൾ സമാപിക്കും.ശാഖയോഗം പ്രസിഡന്റ് .പി.എ. പ്രതീപ് കുമാർ, സെക്രട്ടറി വി.പി. ബാബു,വൈസ് പ്രസിഡന്റ് സുനിൽ. കുമാർ, യൂണിയൻ കമ്മിറ്റി അംഗം അജിത് ദിവാകരൻ തുടങ്ങിയ ഭാരവാഹികൾ സംസാരിക്കും
പൂമാല: .എസ്. എൻ. ഡി. പിയോഗം പുമാല ശാഖയിൽ മഹാസമാധിദിനാചരത്തോടനുബന്ധിച്ച് രാവിലെ 5.30 ന് നട തുറപ്പ്, തുടർന്ന് ഗുരുപൂജ, സമൂഹപ്രാർത്ഥന, ഉപവാസം, പ്രഭാഷണം എന്നിവ നടക്കും. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയംഗം എസ്. ബി. സന്തോഷ് പ്രഭാഷണം നടത്തും