തൊടുപുഴ : എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട് എന്ന സർക്കാർ നയത്തിന്റെ ഭാഗമായി മണക്കാട് വില്ലേജ് ഓഫീസ് കെട്ടിടം സ്മാർട്ട് വില്ലേജ് ആയി നിർമ്മിക്കുന്നതിന് ഇന്ന് രാവിലെ 11.30ന് തറക്കല്ലിടൽ നടക്കും. ഇതിനോടനുബന്ധിച്ച് മണക്കാട് ഗവ. എൻ.എസ്.എസ്. എൽ.പി സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന റവന്യൂ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. പി.ജെ ജോസഫ് എം.എൽ.എഅദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി സ്വാഗതം പറയും . അഡ്വ: ഡീൻ കുര്യാക്കോസ് എം. പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.റ്റി ബിനു, തൊടുപുഴ നഗരസഭാ ചെയർപേഴ്സൺ സബീനാ ബിഞ്ചു, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുനി സാബു, മണക്കാട് പഞ്ചായത്ത് പ്രസിഡൻറ് പി .എസ് ജേക്കബ്, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ ടി.ആർ. സോമൻ (സിപിഎം), വി.ആർ പ്രമോദ് (സി.പിഐ), ബി. സഞ്ജയ് കുമാർ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) കെ.എം.എ ഷുക്കൂർ (ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്), ജോൺസ് നന്ദലം (കേരള കോൺഗ്രസ് - എം), ജോയി ജോസഫ് (കേരള കോൺഗ്രസ്), എബി കുര്യാക്കോസ് (ആർ.ജെ. ഡി ), ബാബു വർഗീസ് (കേരള കോൺഗ്രസ് ജേക്കബ്), ശ്രീകാന്ത് എസ് (ബി.ജെ.പി), എം.കെ. രൂപക് (ആർ.എസ്.പി - എൽ), ബിജു നെടുങ്ങോത്ത് (ജനാധിപത്യ കേരളാ കോൺഗ്രസ്സ്), വാർഡ് മെമ്പർ ജീന അനിൽ എന്നിവർ സംസാരിക്കും. സബ് കളക്ടർ അനൂപ് ഗർഗ് നന്ദി പറയും.