പള്ളിവാസൽ: വയോജനങ്ങൾക്ക് വേണ്ടിയുള്ള സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് 22ന് രാവിലെ 9.30ന് കുരിശുപാറ സാംസ്കാരിക നിലയത്തിൽ നടക്കും. നാഷണൽ ആയുഷ് മിഷൻ സംസ്ഥാന തലത്തിൽ നടത്തുന്ന പരിപാടിയുടെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പ്, പള്ളിവാസൽ പഞ്ചായത്ത്, പള്ളിവാസൽ ഗവ. ആയുർവേദ ഡിസ്പെൻസറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ്. പള്ളിവാസൽ പഞ്ചായത്ത് പ്രസിഡന്റ് വി.ജി. പ്രതീഷ് കുമാർ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് എം. ലത അദ്ധ്യക്ഷത വഹിക്കും. വിദഗ്ദ്ധ ഡോക്ടർമാർ നേതൃത്വം നൽകും. ആവശ്യമെങ്കിൽ രക്തപരിശോധന, യോഗാ പ്രാഥമിക പരിശീലനം, ബോധവത്കരണ ക്ലാസ്, മരുന്നു വിതരണം എന്നിവ സൗജന്യമായി നൽകും.