തൊടുപുഴ: ജില്ലാ ക്രിക്കറ്റ് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ 14 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീമിനെ തെരഞ്ഞെടുക്കും. 21ന് രാവിലെ 11ന് തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തും. 1-9-2010നു ശേഷം ജനിച്ചവർക്ക് പങ്കെടുക്കാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി രാവിലെ 11മുൻപായി എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക്: 9074670264