rajakkad

രാജാക്കാട്: സമുദായം ആത്മീയതയുടെ അടിത്തറയിൽ ഭൗതികമായി മുന്നേറണമെന്ന് എസ്.എൻ.ഡി.പി യോഗം രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി. ശ്രീകുമാർ പറഞ്ഞു. രാജാക്കാട് യൂണിയനിലെ ശാന്തമ്പാറ ശാഖയിൽ സുവർണ്ണ ജൂബിലി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ സെക്രട്ടറി കെ.എസ്. ലതീഷ് കുമാർ നവീകരിച്ച ഓഫീസിന്റെ സമർപ്പണവും നടത്തി. യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.ഡി. രമേശ്, യൂണിയൻ വൈസ് പ്രസിഡന്റ് ജി. അജയൻ, ശാന്തമ്പാറ പഞ്ചായത്ത് പ്രസിഡന്റ് ലിജു വർഗീസ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് കെ.ടി. സജീവൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ശാഖാ സെക്രട്ടറി വി.എൻ. ഉല്ലാസ് സ്വാഗതം ആശംസിച്ചു. സൈബർസേന കേന്ദ്ര സമിതി വൈസ് ചെയർമാനും യൂണിയൻ കൗൺസിലറുമായ ഐബി പ്രഭാകരൻ, കൗൺസിലർമാരായ എൻ.ആർ. വിജയുമാർ, കെ.കെ. രാജേഷ്, ആർ. അജയൻ, യൂണിയൻ കുടുംബയോഗ കോ- ഓർഡിനേറ്റർ വി.എൻ. സലിം മാസ്റ്റർ, യൂത്ത് മൂവ്‌മെന്റ് സംസ്ഥാന സമിതി വൈസ് പ്രസിഡന്റ് ജോബി വാഴാട്ട്, സൈബർ സേന ജില്ലാ ചെയർപേഴ്സൺ സജിനി സാബു, വനിതാ സംഘം പ്രിസിഡന്റ് രജനി തങ്കച്ചൻ, സെക്രട്ടറി വിനീത സുഭാഷ്, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് കെ.ആർ. സനിൽ,​ സെക്രട്ടറി വിഷ്ണു ശേഖരൻ, സൈബർ സേന യൂണിയൻ വൈസ് ചെയർപേഴ്സൺ സുമ സുരേഷ്, വനിതാ സംഘം,​ യൂത്ത്മൂവ്‌മെന്റ്,​ സൈബർ സേന,​ യൂണിയൻ കൗൺസിലർമാർ എന്നിവർ സംസാരിച്ചു. ശാഖാ വൈസ് പ്രസിഡന്റ് ഇ.കെ. ഷാബു, യൂണിയൻ കമ്മിറ്റിയംഗം മധു കെ.എസ്, മാനേജിംഗ് കമ്മറ്റി അംഗങ്ങളായ വത്സലൻ കെ.ആർ, ഗോപേഷ് സി.ജി, അജി പി.എസ്, എം.കെ. സുനിൽകുമാർ, റോയി പി.കെ, ടി.കെ. സുദർശനൻ, പി.എൻ. സോമൻ, പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ മോഹൻ തൈമലയിൽ, കെ.ജി. സാബു, വനിതാ സംഘം പ്രസിഡന്റ് ലിഷ അജയൻ, സെക്രട്ടറി സ്മിത അജി, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് ശ്യാം സുന്ദർ, സെക്രട്ടറി വി.പി. നിധിൻ തുടങ്ങിയവർ നേതൃത്വം നൽകി. ശാഖ വൈസ് പ്രസിഡന്റ് ഇ.കെ. ഷാബു നന്ദി പറഞ്ഞു.