നെടുങ്കണ്ടം: ശ്രീനാരായണ ഗുരദേവന്റെ 97 മത് മഹാസമാധി ഭക്തിനിർഭരമായ ചടങ്ങുകളോടെ പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയനിൽ ആചരിക്കും . ഗുരദേവക്ഷേത്രങ്ങളിലും ശാഖ മന്ദിരങ്ങളിലും ഗുരുപൂജ ഗുരദേവ കൃതികളുടെ പാരായണം സമൂഹ പ്രാർത്ഥന, അഖണ്ഡ നാമജപം എന്നിവയോടെ ആരംഭിക്കുന്ന ഭക്തിനിർഭരമായ മഹാ സമാധി ആചരണം ശാന്തി യാത്രയ്ക്കും സമാധി ഗാനത്തിനും ശേഷം 3.20 ന് പ്രസാദ ഭോജനത്തോടു കൂടി സമാപിക്കും. യൂണിയൻ തല മഹാ സമാധി ചടങ്ങുകൾക്ക് യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത്, യൂണിയൻ സെക്രട്ടറി സുധാകരൻ അടിപ്ലാക്കൽ, ബോർഡ് മെമ്പർ കെ. എൻ തങ്കപ്പൻ തുടങ്ങിയവർ നേതൃത്വം നൽകും.