അരിക്കുഴ: എസ്.എൻ.ഡി.പി യോഗം അരിക്കുഴ ശാഖയുടെയും വനിതാ സംഘം, യൂത്ത് മൂവ്മെന്റ്, കുമാരി സംഘം എന്നീ പോഷക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ 21ന് ശ്രീനാരായണ ഗുരുദേവന്റെ 97-ാം സമാധിദിനം അരിക്കുഴ ശ്രീ നാരായണ ഗുരുദേവ ക്ഷേത്രാങ്കണത്തിൽ സമുചിതമായി ആചരിക്കും. രാവിലെ ആറിന് നിർമ്മാല്യദർശനം, എട്ടിന് ഉപവാസയജ്ഞം, ഗുരുപൂജ, സമൂഹ പ്രാർത്ഥന,​ ഒമ്പതിന്

ശാന്തിഹവനം, 10.30ന് തൊടുപുഴ യൂണിയൻ രവിവാര പാഠശാല വൈസ് ചെയർമാൻ സിബി മുള്ളരിങ്ങാട് നയിക്കുന്ന പ്രഭാഷണം, ഉച്ചയ്ക്ക് രണ്ടിന് സ്വയമേവ പുഷ്പാജ്ഞലി, 3.30ന് അമൃതഭോജനം എന്നിവ നടക്കുമെന്ന് ശാഖാ പ്രസിഡന്റ് ഇൻ ചാർജ് ഷാജി ടി.ആ‌‌ർ, ശാഖാ സെക്രട്ടറി ചന്ദ്രവതി വിജയൻ എന്നിവ‌‌ർ അറിയിച്ചു.