കുമളി :കുമളിക്ക് സമീപം 63 -ാം മൈലിൽ കാട്ടുപോത്ത് വയോധികയെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് നാട്ടുകാർ മൂന്നാംമൈലിൽ ഉപവാസമരം നടത്തി. കാട്ട് പോത്ത് ആക്രമിച്ച സ്റ്റെല്ലയ്ക്ക് ചികിത്സ സഹായവും, ധന സഹായവും പ്രഖ്യാപിച്ച് വനം വകുപ്പ് പത്ത് ദിവസത്തിനകം വിഷയത്തിൽ മറ്റ് നടപടികൾ സ്വീകരിക്കും എന്ന് നിലപാടിലെത്തിയേതോാടെയാണ് സമരം അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് അറുപത്തി മൂന്നാം മൈൽ വനാതിർത്തിയിൽ കൃഷിഭൂമിയിൽ നിന്ന സ്റ്റെല്ലയെ കാട്ടുപോത്ത് ആക്രമിച്ചത്. വീട്ടമ്മ ആശുപത്രിയിൽ ചികിത്സയിലാണ്. തുടർചികിത്സാ സഹായവും വന്യജീവി ആക്രമണം തടയാനുള്ള നടപടികളുമാണ് വനം വകുപ്പിൻ്റെ ഉറപ്പ്. കിട്ടുപോത്തിൻ്റെ ആക്രമണത്തിൽ കഴിഞ്ഞ വെള്ളിയാഴ്ച്ച സ്പ്രിംഗ് വാലി സ്വദേശിക്ക് ഗുരുതര പരിക്കേറ്റിരുന്നുവെങ്കിലും ആഴ്ചകളോളം നീണ്ട തുടർ ചികിത്സക്ക് പണം ലഭ്യമാക്കിയില്ല. നാമമാത്രമായ തുക നൽകി വനം വകുപ്പ് കൈയ്യോഴിഞ്ഞു. ഈ ഗതി സ്റ്റെല്ലക്ക് ഉണ്ടാകരുതെന്നാണ് നാട്ടുകാരുടെ ആവശ്യം .സ്റ്റെല്ലക്ക് അടിയന്തരമായി ചികിത്സ, ധനസഹായം നൽകുക, പ്രദേശത്ത് നിന്നും കാട്ടു പോത്തിനെ തുരത്തുക തുടങ്ങിയ ആവശ്യം ഉന്നയിച്ചാണ് കർഷക സംഘത്തിൻ്റെ നേതൃത്വത്തിൽ അനിശ്ചിതകാല ഉപവാസ സമരം ആരംഭിച്ചത്. വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തുകയും കാട്ടുപോത്തിനെ കണ്ടെത്തിയ സ്ഥലത്ത് സന്ദർശനം നടത്തുകയും ചെയ്തു. കാട്ട് പോത്ത് ആക്രമിച്ച സ്റ്റെല്ലയ്ക്ക് അടിയന്തര ധന, ചികിത്സ സഹായം വനം വകുപ്പ് പ്രഖ്യാപിച്ചു.കോട്ടയം ഡി. എഫ്. ഒ യുടെ നേതൃത്വത്തിൽ സംഭവത്തിൽ മറ്റ് നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പും നൽകി. സംഭവത്തിൽ വനം വകുപ്പ് വീണ്ടും അലസത തുടർന്നാൽ സമരം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.