പീരുമേട്:വണ്ടിപ്പെരിയാർ അറുപത്തിരണ്ടാം മൈൽ
കലാം നഗറിന് സമീപം ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഓട്ടോറിക്ഷ യാത്രക്കാരായ രണ്ടുപേർക്ക് പരിക്ക് പറ്റി . മലപ്പുറത്തുനിന്നും കുമളിയിലേക്ക് വരികയായിരുന്ന കാറും വണ്ടിപ്പെരിയാറിൽ നിന്നും 62 ആം മൈലിലേക്ക്‌പോകുകയായിരുന്ന ഓട്ടോറിക്ഷയും തമ്മിലാണ് കൂട്ടിയിടിച്ചത്. വാഹന യാത്രക്കാരെ കയറ്റുന്നതിനായി ഓട്ടോറിക്ഷ നിർത്തുമ്പോൾ കാർ പിന്നിൽ നിന്നും വന്ന് ഓട്ടോ റിക്ഷയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷറോഡിൽ തന്നെ തിരിഞ്ഞു കാറിലേക്ക് വീണ്ടും ഇടിക്കുകയും ചെയ്തു. തുടർന്ന് വണ്ടിപ്പെരിയാർ പൊലീസെത്തി നടപടികൾ സ്വീകരിച്ചു.