sathyan
സത്യൻ കോനാട്ട്

ഇടുക്കി: പുരോഗമന കലാസാഹിത്യ സംഘം ഏർപ്പെടുത്തിയ ഡോ. എൻ. ഗോപാലകൃഷ്ണൻ സ്മൃതി പുരസ്‌കാരം സത്യൻ കോനാട്ടിന്. പു.ക.സ ജില്ല സെക്രട്ടറിയും സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന എൻ. ഗോപാലകൃഷ്ണന്റെ ഓർമ്മയ്ക്കായി നൽകുന്ന അയ്യായിരം രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന അവാർഡ് അടുത്തമാസം വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. നൂറിൽപരം പുസ്തകങ്ങളുടെ പ്രസാധകനും 'പച്ച' ആഴ്ച പത്രത്തിന്റെ എഡിറ്ററും എഴുത്തുകാരനുമാണ് സത്യൻ. നാടകകൃത്തും നടനും സംവിധായകനും കൂടിയാണ്. സുഗതൻ കരുവാറ്റ, കെ. ജയചന്ദ്രൻ, മോബിൻ മോഹൻ, അശോകൻ മറയൂർ എന്നിവർ ഉൾപ്പെട്ട സമിതിയാണ് അവാർഡിന് സത്യൻ കോനാട്ടിനെ തിരഞ്ഞെടുത്തത്. ഭാര്യ: സാലി. മക്കൾ: സവി, സനീഷ്, അഖിൽ. മരുമകൾ: സമ്യ.