
പീരുമേട്: വിനോദസഞ്ചാരികളുടെ മനംകുളിർപ്പിച്ച് പരുന്തുംപാറയിൽവീണ്ടും കുറിഞ്ഞി പൂക്കൾ വിടർന്നു. ഏതാനും ആഴ്ചകൾക്ക് മുൻപ് ഇവിടെ മലനിരകളിൽ നീലകുറിഞ്ഞി പൂത്തിരുന്നു. അവ മാസങ്ങളോളം സന്ദർശകരെ അവിടേയ്ക്ക് ആകർഷിച്ചിരുന്നു.
.പുതിയ പ്രദേശത്താണ് ഇളംറോസ് നിറത്തോട കൂടിയ കുറിഞ്ഞി പൂക്കൾ കാണാനായത്.
അപൂർവമായി കാണുന്ന നീലകുറിഞ്ഞി അഥവാമേട്ട് കുറഞ്ഞി ഇളംറോസ് നിറമുള്ള കുറിഞ്ഞിയാണ് പരുന്തുംപാറ മലമുകളിൽ ഇന്നലെ പുക്കൾ വിടർത്തി നിൽക്കുന്നത്. പരുന്തുംപാറ മലനിരയിൽ ഏറ്റവും മുകൾഭാഗത്തുള്ള മലനിരയിലാണ് കുറിഞ്ഞി പൂക്കൾ നിരയായി പൂത്ത് നിൽക്കുന്നത്. വിരിഞ്ഞിട്ട് രണ്ടു ദിവസം മാത്രമായതിനാൽ സന്ദർശകരുടെ ഒഴുക്ക് തുടങ്ങിവരുന്നതേയുള്ളു. ഓണക്കാല അവധി ആഘോഷിക്കാനെത്തിയവർ കുറിഞ്ഞി പൂക്കൾ
വിടർന്നത് കണ്ടിരുന്നില്ല.
നീലക്കുറിഞ്ഞി പന്ത്രണ്ടു വർഷത്തിൽ ഒരിക്കൽ മാത്രമാണ് പൂക്കുന്നത്. നീലക്കുറിഞ്ഞിയുടെ ഉപവിഭാഗമാണ് ഇവിടെ പൂത്തിരിക്കുന്നത്.
ഒരു വർഷം കൂടുമ്പോൾ പൂക്കുന്നകുറിഞ്ഞി മുതൽ 16 വർഷം കൂടുമ്പോൾ പൂക്കുന്ന കുറിഞ്ഞിച്ചെടികളും ഉണ്ട്.
വശ്യതയാർന്ന നീല നിറമുള്ളതുംറോസ്നിറമുള്ളതുമായ കുറിഞ്ഞിയും കാണപ്പെടുന്നു.മേടുകളിൽ കാണപ്പെടുന്നതിനാൽമേട്ടുക്കുറിഞ്ഞിയെന്നും ഇവ അറിയപ്പെടുന്നു.
മൂന്ന്മാസംവരെ നിലനിൽക്കും
വർഷംതോറും പൂവിടുന്ന ഈ കുറ്റിച്ചെടിയുടെ ശാസ്ത്രീയ നാമം സ്ട്രോബൈലാന്തസ് വൈറ്റിയാനസ് എന്നാണ്. ഇളംറോസ് വയലറ്റ്, നീല നിറങ്ങളിലാണ് ഇവ പൂക്കുന്നത്. മഴയില്ലാത്ത കാലാവസ്ഥയിൽ മൂന്നു മാസം വരെ കുറിഞ്ഞിപ്പൂക്കൾ നിലനിൽക്കും.