elappara

പീരുമേട്: ഏലപ്പാറ ചെമ്മണ്ണ് റോഡിൽ വാഹനാപകടങ്ങൾ പതിവാകുന്നു. കഴിഞ്ഞദിവസവും ഇരുചക്രവാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം ഉണ്ടായി. ഏലപ്പാറ ഹൈസ്കൂളിന് സമീപത്തെ വളവിലാണ് അപകടങ്ങൾ പതിവാകുന്നത്. ഇവിടെ സുരക്ഷാസംവിധാനങ്ങൾ ഒരുക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്. ഏലപ്പാറ ചെമ്മണ്ണ്, കൊച്ചു കരിന്തിരി ഉപ്പുതറ, റോഡ് ആധുനിക നിലവാരത്തിൽ നവീകരിച്ചതിനു ശേഷം ഈ റോഡിൽ അപകടങ്ങൾ പതിവായി മാറി. അമിതവേഗതയും അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങുമാണ് അപകടം

ഉണ്ടാകാനുള്ള പ്രധാന കാരണം. ഈ റോഡിന്റെ വശങ്ങളിലെ വീതി കുറവും കൊടുംവളവുകളും ചില ഭാഗങ്ങളിലെ അരികുകളിൽ

രൂപപ്പെട്ട വലിയ കട്ടിങ്ങുകളും അപകടത്തിനിടയാക്കുന്നു. ഈ റോഡിൽ പല വളവുകളിലും വാഹന അപകടം സ്ഥിരമായതോടെ പ്രദേശം വാഹന അപകട മേഖലയായി മാറുകയാണ്.ഇവിടെ ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കണമെന്നാവശ്യം ഉയർന്നിട്ടുണ്ട്.