
കട്ടപ്പന: ഇരട്ടയാർ ഡാമിൽ ഒഴുക്കിൽപെട്ട രണ്ടാമത്തെ കുട്ടിയുടെയും മൃതദേഹം കണ്ടെത്തി. വളകോട് സ്വദേശി അസൗരേഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വളകോട് സ്വദേശി അസൗരേഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ആഞ്ചേ മുക്കാലോടെയാണ് ബന്ധു ഇരട്ടയാർ തണൽ മുഖത്തേ ഗ്രില്ലിൽ മൃതദേഹം ഉടക്കിയ നിലയിൽകണ്ടത്. തുടർന്ന് ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി മൃതദേഹം കരക്കെടുത്തു. വ്യാഴാഴ്ച രാവിലെ 9ഓടെയാണ് ഇരട്ടയാർ ഡാമിൽ കുളിക്കാനിറങ്ങിയ അസൗരേഷും അതുൽഹർഷും ഒഴുക്കിൽപ്പെട്ടത്. ഓണാവധി ആഘോഷിക്കാനാണ് ഇരട്ടയാർ ചേലക്കകവലയിലെ തറവാട്ട് വീട്ടിലേക്ക് സഹോദരങ്ങളുടെ മക്കളായ അതുൽ ഹർഷും, അസൗരേഷും എത്തിയത്. അതുൽ ഹർഷന്റെ മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇരുവരുടെയും സംസ്‌കാരം പിന്നീട്.