തൊടുപുഴ: മുട്ടത്ത് പ്രവർത്തിക്കുന്ന ഗവ.ഇൻസ്റ്റിറ്റൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ വ്യാഴാഴ്ച രാവിലെ 10ന് മുട്ടം സർക്കാർ പോളിടെക്നിക്ക് കോളേജിൽ നടത്തും. റാങ്ക് ലിസ്റ്റിൽ ഉള്ളവർക്കും പുതിയതായി അപേക്ഷ സമർപ്പിച്ച് പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർക്കും സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. അപേക്ഷകർ എസ്.എസ്.എൽ.സി പാസായിരിക്കണം. അപേക്ഷകർ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും പ്രോസ്‌പെക്ടസ് പ്രകാരമുള്ള ഫീസുമായി രക്ഷാകർത്താവിനോടൊപ്പം 26ന് രാവിലെ 10ന് കോളേജിലെത്തി പേര് രജിസ്റ്റർ ചെയ്യണം. പ്രോസ്‌പെക്ടസ് പ്രകാരമുള്ള ഫീസ് എ.ടി.എം കാർഡ് മുഖേന മാത്രമേ സ്വീകരിക്കൂ. പി.ടി.എ ഫണ്ട് പണമായി കൈയിൽ കരുതണം. റിസർവേഷൻ ലഭിക്കേണ്ടവർ ബന്ധപ്പെട്ട രേഖകൾ ഹാജരാക്കണം.