idukki-union
ശ്രീനാരായണ ഗുരുദേവ മഹാസമാധിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയന് കീഴിലെ ചുരുളി ശാഖയുടെ നേതൃത്വത്തിൽ നടത്തിയ ശാന്തിയാത്ര

ചെറുതോണി: എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയനിൽ ശ്രീനാരായണ ഗുരുദേവന്റെ 97-ാമത് മഹാസമാധി ഭക്തി നിർഭരമായ ചടങ്ങുകളോടെ ആചരിച്ചു. ക്ഷേത്രങ്ങളിൽ ഗുരുപൂജ, ഗുരുപഷ്പാഞ്ജലി അഖണ്ഡനാമജപം, സമാധി അനുസ്മരണ പ്രഭാഷണം, ശാന്തിയാത്ര, അന്നദാനം എന്നിവ നടത്തി. ഇടുക്കി യൂണിയനിലെ വാഴത്തോപ്പ്, മുരിക്കാശേരി, ഉപ്പുതോട്, കിളിയാർകണ്ടം, ഇടുക്കി, പ്രകാശ്, ചുരുളി, നാരുപാറ, തോപ്രാംകുടി, കീരിത്തോട്, പൈനാവ്, കള്ളിപ്പാറ, കുളമാവ്, പെരിഞ്ചാംകുട്ടി, കരിക്കിന്മേട്, മണിയാറംകുടി, കനകക്കുന്ന്, വിമലഗിരി, തങ്കമണി എന്നീ ശാഖകളിൽ സമാധി ദിനാചരണ ചടങ്ങുകൾ നടന്നു. യൂണിയൻ പ്രസിഡന്റ് പി. രാജൻ, സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത്, അഡ്വ. കെ.ബി. സെൽവം, മനേഷ് കുടിക്കയത്ത്, കെ.എസ്. ജിസ്, ഷാജി പുലിയാമറ്റം, ജോബി കണിയാംകുടിയിൽ, അനീഷ് പച്ചിലാംകുന്നേൽ, പി.കെ. മോഹൻദാസ്, മഹേന്ദ്രൻ ശാന്തി, പ്രമോദ് ശാന്തി എന്നിവർ നേതൃത്വം നൽകി.