
തൊടുപുഴ: അരിക്കുഴക്കാരുടെ ദീർഘാകാലത്തെ ആഗ്രഹം സഫലമായി. മണക്കാട് -അരിക്കുഴ -പണ്ടപ്പിള്ളി റൂട്ടിൽ യാത്രാക്ലേശം രൂക്ഷമായതിനെ തുടർന്ന് ജെ എസിഐ അരിക്കുഴയുടെ ആഭിമുഖ്യത്തിൽ മന്ത്രിക്കും തൊടുപുഴ എം എൽ എക്കും നിവേദനം കൊടുത്തതിന്റെ ഫലമായി ലഭിച്ച അരിക്കുഴ കെ എസ് ആർ ടി സി പാലക്കാട് സർവീസ് ആരംഭിച്ചു. ബസിന് അരിക്കുഴയിൽ വൻസ്വീകരണം ഏർപ്പെടുത്തി.ഈ ബസ് സർവീസ് രാജഗിരി ആശുപത്രിയിൽ പോകുന്നവർക്കും സൗകര്യപ്രദമാണ്.
അരിക്കുഴ -പണ്ടപ്പിള്ളി റൂട്ടിൽ പാലക്കാട്ടേക്ക് ആരംഭിച്ച പുതിയ സർവീസിന് അരിക്കുഴ ബാങ്ക് ജംങ്ഷനിൽ ജെ സി ഐ മുൻപ്രസിഡന്റ് ജെറിൻ കുര്യന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ബിജു ജെ ആലപ്പാട്ട്, പോൾ ചാക്കോ തരണിയിൽ, ജോബിച്ചൻ ആർപ്പാത്താനത്ത് എന്നിവർ നേതൃത്വം നൽകി. ബസ് സർവീസ് ആരംഭിക്കാൻ മുൻകൈ എടുത്ത കെ എസ് ആർ ടി സി തൊടുപുഴ സ്റ്റേഷൻ മാസ്റ്റർ എം .എൻ അനിലിനെ നാട്ടുകാർ അഭിനന്ദിച്ചു.