തൊടുപുഴ : എൻ.ജി.ഒ യൂണിയൻ സംസ്ഥാന ജീവനക്കാർക്കായി സംഘടിപ്പിക്കുന്ന പത്താമത് സംസ്ഥാന ചെസ് കാരംസ് മത്സരങ്ങൾ29ന് തൃശൂരിൽ നടക്കും
സംസ്ഥാനതല മത്സരത്തിനു മുന്നോടിയായി കനൽകലാവേദി ഇന്ന് രാവിലെ 9 മുതൽ തൊടുപുഴ എൻ.ജി.ഒ യുണിയൻ ഹാളിൽ വെച്ച് ജില്ലാതല ചെസ് കാരംസ് മത്സരം സംഘടിപ്പിക്കുന്നു. തൊടുപുഴ നഗരസഭ അദ്ധ്യക്ഷ സബീന ബിഞ്ചു മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. ഇടുക്കി ജില്ലയിൽ ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാർക്ക് മത്സരത്തിൽ പങ്കെടുക്കാം. മത്സരത്തിൽ പങ്കെടുക്കുന്നവർ രാവിലെ 9 ന് തൊടുപുഴ എൻ. ജി ഒ യൂണിയൻ ഹാളിൽ എത്തിച്ചേരണമെന്ന് ജില്ലാ സെക്രട്ടറി കെ കെ പ്രസുഭകുമാറും കനൽ കലാവേദി കൺവീനർ സജിമോൻ ടി മാത്യുവും അറിയിച്ചു.