കുമളി : സംസ്ഥാന അതിർത്തിയിലെ കുമളി എക്‌സൈസ് ചെക്ക് പോസ്റ്റിൽ 40 മില്ലിഗ്രാം എം.ഡി.എം.എ യുമായി യുവാവിനെ എക്‌സൈസ് പിടി കൂടി. കുറഞ്ഞ അളവിലുള്ള ലഹരി മരുന്നായതിനാൽ കേസ് രജിസ്റ്റർ ചെയ്ത് കൗൺസിലിംഗ് നിർദ്ദേശത്തോടെ യുവാവിനെ ജാമ്യത്തിൽ വിട്ടയച്ചു.
ചേർത്തല സ്വദേശി പൂജ വേളി വീട്ടിൽ വിപിൻ (27) ആണ് പിടിയിലായത്. ലഹരിമരുന്ന് തമിഴ്നാട്ടിൽനിന്നും കടത്തിക്കൊണ്ടുവന്നതാണ്. പരിശോധനയിൽ എക്‌സൈസ് ഇൻസ്‌പെക്ടർ ടി. സിബിൻ, അസി.എക്‌സൈസ് ഇൻസ്പെക്ടർ രാജ്കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സുബിൻ പി വർഗീസ് മുഹമ്മദ് ഹാഷിം എന്നിവർ പങ്കെടുത്തു. രണ്ട് ദിവസം മുൻപ് കുറഞ്ഞ അളവിൽ എം.ഡി.എം.എയുമായി മൂന്ന് യുവാക്കളും ഒരു യുവതിയും പിടിയിലായിരുന്നു. ഇവരേയും ജാമ്യത്തിൽ വിട്ടയച്ചു