രാജാക്കാട്: ദൈവസങ്കൽപ്പത്തിലേക്ക് മനുഷ്യനെ പ്രാപ്തനാക്കാനായി തന്റെ തപോബലത്തെ മാനവരാശിയിലേക്ക് പകർന്ന് കൊടുത്ത പരബ്രഹ്മസ്വരൂപനാണ് ശ്രീനാരായാണ ഗുരുദേവ തുപ്പാദങ്ങളെന്ന് എസ്.എൻ.ഡി.പി യോഗം രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി. ശ്രീകുമാർ പറഞ്ഞു. ശ്രീനാരായണ ഗുരുദേവന്റെ 97-ാമത് മഹാസമാധിദിനാചരണത്തോടനുബന്ധിച്ച് വിവിധ ശാഖകളിൽ നടത്തിയ ഉപവാസ പ്രാർത്ഥനാ വേദികളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹികക്രമത്തിനുള്ള അരുവിപുറം പ്രതിഷ്ഠ വിശ്വാസത്തിലേക്കുള്ള വിപ്ലവകരമായ പ്രവേശനമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മഹാസമാധി ഗുരുപൂജ,​ അനുഗ്രഹ പ്രഭാഷണം,​ ഉപവാസ പ്രാർത്ഥന,​ ഗുരുദേവ ദർശന സ്മരണ എന്നിവയോടെ യൂണിയനിലെ മുഴുവൻ ശാഖകളിലും ആചരിച്ചു. രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി. ശ്രീകുമാർ, യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.ഡി. രമേശ്, യൂണിയൻ വൈസ് പ്രസിഡന്റ് ജി. അജയൻ, യൂണിയൻ സെക്രട്ടറി കെ.എസ്. ലതീഷ്‌കുമാർ, സൈബർ സേന കേന്ദ്രസമിതി വൈസ് ചെയർമാനും യൂണിയൻ കൗൺസിലറുമായ ഐബി പ്രഭാകരൻ, യൂണിയൻ കൗൺസിലർമാരായ ആർ. അജയൻ, കെ.കെ. രാജേഷ്, എൻ.ആർ. വിജയകുമാർ തുടങ്ങിയവർ യൂണിയനിലെ മുഴുവൻ ശാഖകളിലും പര്യടനം നടത്തി. ശിവഗിരിമഠം ശ്രീമദ് ശിവ സ്വരൂപാനന്ദ സ്വാമികൾ, ശ്രീമദ് പ്രബോധതീർത്ഥ സ്വാമികൾ, ഗുരുധർമ്മ പ്രചാരകൻ വി.എൻ. സലിം മാസ്റ്റർ തുടങ്ങിയവർ വിവിധ ശാഖകളിൽ അനുഗ്രഹ പ്രഭാഷണങ്ങൾ നടത്തി. യൂത്ത് മൂവ്‌മെന്റ് സംസ്ഥാന സമിതി വൈസ് പ്രസിഡന്റ് ജോബി വാഴാട്ട്, സൈബർ സേന ജില്ല ചെയർപേഴ്സൺ സജിനി സാബു, വനിതാ സംഘം പ്രിസിഡന്റ് രജനി തങ്കച്ചൻ, സെക്രട്ടറി വിനീത സുഭാഷ്, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് സനിൽ കെ.ആർ,​ സെക്രട്ടറി വിഷ്ണു ശേഖരൻ, കൗൺസിലർ സൽ പ്രിയൻ, സൈബർസേന യൂണിയൻ കൺവീനർ അനൂപ് മുരളി, യൂണിയൻ വൈസ് ചെയർപേഴ്സൺ സുമ സുരേഷ്, ജോ. കൺവീനർമാരായ പ്രീത സന്തോഷ്, അമ്പാടി സുഗുണൻ എന്നിവർ പര്യടനത്തിൽ അണി ചേർന്നു. എല്ലാ ശാഖ ആസ്ഥാനങ്ങളിലും ഗുരുദേവ ക്ഷേത്രങ്ങളിലും രാവിലെ 9.30ന് ആരംഭിച്ച ഉപവാസ പ്രാർത്ഥനാ പ്രഭാഷണ പരിപാടികൾക്ക് അതത് ശാഖാ നേതാക്കൾ നേതൃത്വം നൽകി. തുടർന്ന് ഉച്ചയ്ക്ക് ശേഷം നടന്ന മഹാസമാധി പ്രാർത്ഥനാ ചടങ്ങുകൾ,​ ശാന്തിയാത്ര, ഗുരുപൂജ, പ്രസാദഊട്ട് എന്നിവയിൽ മുഴുവൻ ഗുരുദേവ വിശ്വാസികളും പങ്കെടുത്തു.