​ക​ട്ട​പ്പ​ന ​: ​ ശ്രീ​നാ​രാ​യ​ണ​ ഗു​രു​ദേ​വ​ൻ​ വ​ഴി​യും​ ആ​ശ​യ​വു​മാ​യി​ ഭൂ​മി​യി​ലു​ള്ള​ സ​ക​ല​ ജീ​വ​ജാ​ല​ങ്ങ​ൾ​ക്കും​ സ​മാ​ധാ​ന​മാ​യി​ സ​മ​ഭാ​വ​ന​യി​ൽ​ സാ​ഹോ​ദ​ര്യ​ത്തോ​ടെ​ ജീ​വി​ക്കു​ന്ന​തി​ന് വ​രും​ നൂ​റ്റാ​ണ്ടു​ക​ൾ​ക്കു​ള്ള​ ശ​ക്തി​യും​ പ്ര​കാ​ശ​വു​മാ​യി​രി​ക്കു​മെ​ന്ന് എസ്. എൻ. ഡി. പി യോഗം മലനാട് യൂണിയൻ ​ പ്രസിഡന്റ് ബിജു​ മാ​ധ​വ​ൻ​ പ​റ​ഞ്ഞു​. ശ്രീ​നാ​രാ​യ​ണ​ ഗു​രു​ദേ​വ​ന്റെ​ മ​ഹാ​സ​മാ​ധി​ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള​ പ്രാ​ർ​ത്ഥ​നാ​ യ​ജ്ഞ​ത്തി​ൽ​ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ അ​ദേ​ഹം​. മ​ല​നാ​ട് യൂ​ണി​യ​നി​ലെ​ 3​8​ ശാ​ഖാ​യോ​ഗ​ങ്ങ​ളി​ലും​ സ​മാ​ധി​ ദി​നാ​ച​ര​ണം​ ന​ട​ന്നു​. രാ​വി​ലെ​ 6​.1​5​ ന് മ​ഹാ​ഗു​രു​പൂ​ജ​യോ​ടു​കൂ​ടി​ മ​ഹാ​സ​മാ​ധി​ ദി​നാ​ച​ര​ണം​ ന​ട​ന്നു​. വ​ള​ർ​ന്ന് വ​രു​വാ​ൻ​ ആ​ഗ്ര​ഹി​ക്കു​ന്ന​ മ​നു​ഷ്യ​ന് ആ​വ​ശ്യ​മാ​യ​ത് എ​ന്തും​ മ​ഹാ​ഗു​രു​വി​ന്റെ​ സ​ങ്കേ​ത​ത്തി​ൽ​ നി​ന്നും​ ന​മു​ക്ക് ല​ഭി​ക്കും​. സ​ഹോ​ദ​ര്യം​,​​ സ്നേ​ഹം​,​​ സ​മ​ഭാ​വ​ന​,​​ ആ​ത്മീ​യ​ത​,​​ കാ​രു​ണ്യം​,​​ അ​റി​വ്,​​ കൃ​ഷി​,​​ പ​രി​സ്ഥി​തി​,​​ ധ​ർ​മ്മം​,​​ ശു​ചി​ത്വം​,​​ സാ​മ്പ​ത്തീ​ക​ വീ​ക്ഷ​ണം​ തു​ട​ങ്ങി​ ജീ​വി​ത​ത്തി​ന്റെ​ സ​മ​സ്ഥ​ മേ​ഖ​ല​ക​ളേ​യും​ സ്പ​ർ​ശി​ക്കു​ന്ന​ ഗു​രു​ദേ​വ​ സ​ന്ദേ​ശ​ങ്ങ​ൾ​ ജീ​വ​ശ്വാ​സം​പോ​ലെ​ പ്ര​ധാ​ന​പ്പെ​ട്ട​താ​ണെ​ന്നും​ അ​ദേ​ഹം​ പ​റ​ഞ്ഞു​. ഗു​രു​ദേ​വ​ ദ​ർ​ശ​നം​,​​ സ​ന്ദേ​ശം​ എ​ന്നി​വ​ ധ​ർ​മ്മ​ത്തി​ൽ​ അ​ധി​ഷ്‌​ഠി​ത​മാ​യ​ ഒ​രു​ ജീ​വി​ത​പ​ദ്ധ​തി​യാ​ണെ​ന്നും​ യൂ​ണി​യ​ൻ​ സെ​ക്ര​ട്ട​റി​ വി​നോ​ദ് ഉ​ത്ത​മ​ൻ​ പ​റ​ഞ്ഞു​. കാ​ഞ്ചി​യാ​ർ​ ശാ​ഖ​യി​ൽ​ സ​മാ​ധി​ ദി​ന​ സ​ന്ദേ​ശം​ ന​ൽ​കു​ക​യാ​യി​രു​ന്നു​ അ​ദേ​ഹം​.
​​3​8​ ശാ​ഖ​ക​ളി​ലും​ ന​ട​ന്ന​ ച​ട​ങ്ങു​ക​ൾ​ക്ക് മ​ല​നാ​ട് യൂ​ണി​യ​ൻ​ വൈ​സ് പ്ര​സി​ഡ​ന്റ് വി​ധു​.എ​.സോ​മ​ൻ​,​​ യോ​ഗം​ ഇ​ൻ​സ്പെ​ക്ടിം​ഗ് ഓ​ഫീ​സ​ർ​ അ​ഡ്വ​. പി​.ആ​ർ​ മു​ര​ളീ​ധ​ര​ൻ​,​​ യോ​ഗം​ ഡ​യ​റ​ക്ട​ർ​ ഷാ​ജി​ പു​ള്ളോ​ലി​യി​ൽ​,​​ കൗ​ൺ​സി​ല​ർ​മാ​രാ​യ​ പി​.ആ​ർ​ ര​തീ​ഷ്,​​ പി​.കെ​ രാ​ജ​ൻ​,​​ മ​നോ​ജ് ആ​പ്പാ​ന്താ​നം​,​​ പി​.എ​സ് സു​നി​ൽ​,​​ കെ​.കെ​ രാ​ജേ​ഷ്,​​ പ്ര​ദീ​പ് അ​റ​ഞ്ഞ​നാ​ൽ​ എ​ന്നി​വ​ർ​ നേ​തൃ​ത്വം​ ന​ൽ​കി​.