കട്ടപ്പന :ഇരട്ടയാർ ഡാമിൽ വീണ് മരണപ്പെട്ട രണ്ട് കുട്ടികളിൽ ഒരാളായ
ഉപ്പുതറ വളകോട് മൈലാടുംപാറയിൽ അസൗരേഷിന് (11)കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി നാട്. അസൗരേഷ് പഠിച്ചിരുന്ന വളകോട് ഗവ. സ്‌കൂളിലാണ് പൊതുദർശനം നടന്നത്.ചേതനയറ്റ അസൗരേഷിന്റെ ശരീരം ഒരു നോക്ക് കാണാൻ സഹപാഠികളും, കളികൂട്ടുകാരും അദ്ധ്യാപകരും നാട്ടുകാരും എത്തി.വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് അസൗരേഷും ബന്ധുവായ അതുൽ ഹർഷും ഇരട്ടയാർ ഡാമിൽ ഒഴുക്കിൽപ്പെട്ടത്. അതുൽ ഹർഷന്റെ മൃതദേഹം അന്നുതന്നെ ലഭിച്ചുവെങ്കിലും തിരച്ചിലിന്റെ രണ്ടാം ദിനമാണ് അസൗരേഷിന്റെ മൃതദേഹം കണ്ടെത്താനായത്.ശനി രാവിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം 11 മണിയോടെ അസൗരേഷിന്റെ മൃതദേഹം വളക്കോട്ടിൽ എത്തിച്ചു. പിതാവ് :മൈലാടുംപാറയിൽ രതീഷ്, മാതാവ്: സൗമ്യ, സഹോദരൻ :ആദിത്യൻ.