ഇടുക്കി: തൊഴിലാളി വർഗത്തിന്റെ പ്രത്യയ ശാസ്ത്ര സംരക്ഷണത്തിനായി എക്കാലവും പ്രവർത്തിച്ച പോരാളിയായിരുന്നു എം.എം. ലോറൻസെന്ന് സി.പി.ഐ ജില്ലാ കൗൺസിൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു. തൊഴിലാളി വർഗത്തിന്റെ മുന്നേറ്റത്തിന് വേണ്ടിയാണ് അദ്ദേഹം ജീവിതകാലം മുഴുവൻ പ്രവർത്തിച്ചത്. സി.പിഎം കേന്ദ്ര കമ്മിറ്റി അംഗം, ഇടതുമുന്നണി കൺവീനർ, സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി തുടങ്ങി വിവിധ നിലകളിലുള്ള പ്രവർത്തനങ്ങൾക്ക് പ്രത്യായശാസ്ത്ര അടിത്തറയുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് വേട്ടയുടെ ഭാഗമായി നടന്ന ആക്രമണങ്ങളുടെയും പീഡനങ്ങളുടെയും ജയിൽ വാസത്തിന്റെയും ചരിത്രം കൂടിയാണ് ആ ജീവിതം. 1980 മുതൽ 1984 വരെ ഇടുക്കിയിൽ നിന്നുള്ള ലോക്സഭാംഗം എന്നീ നിലയിൽ നടത്തിയ പ്രവർത്തനങ്ങളും സ്മരണീയമാണെന്ന് ജില്ലാ സെക്രട്ടറി കെ. സലിംകുമാർ പറഞ്ഞു.