രാജാക്കാട്: രാജാക്കാട് പഞ്ചായത്ത്, ഗവ. ആയുർവേദ ഡിസ്പെൻസറി, എൻ.എച്ച്.എം ആയുഷ് പി.എച്ച്.സി, ആയുഷ് ഹെൽത്ത് ആൻ്റ് വെൽനെസ് സെൻ്റർ എന്നിവയുടെ നേതൃത്വത്തിൽ രാജാക്കാട് ആയുർവേദ യോഗ ഹാളിൽ ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് നടത്തി. ആയുർവേദം, ഹോമിയോ വിഭാഗങ്ങൾ സംയുക്തമായാണ് ക്യാമ്പ് നടത്തിയത്. പഞ്ചായത്ത് പ്രസിഡൻ്റ് നിഷ രതീഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബെന്നി പാലക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. കുഞ്ഞ് മുഖ്യപ്രഭാഷണം നടത്തി. വാർഡുതലത്തിലെ യോഗ സെന്ററുകളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം ഉഷകുമാരി മോഹൻകുമാർ നിർവഹിച്ചു. ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. രൂപ ജോർജജ് സ്വാഗതവും ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. വി.എസ്. നീന നന്ദിയും പറഞ്ഞു. സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ കെ.പി. സുബീഷ്, ബ്ലോക്ക് മെമ്പർ കിങ്ങിണി രാജേന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ പുഷ്പലത സോമൻ, സി.ആർ. രാജു, എം.എസ്. സതി, മിനി ബേബി, പ്രിൻസ് തോമസ്, ഹോമിയോ ആയുർവ്വേദം ആശുപത്രി വികസന സമിതി അംഗങ്ങളായ സിബി കൊച്ചുവള്ളാട്ട്, വി.വി. ബാബു, ജമാൽ ഇടശ്ശേരിക്കുടി, പി.എ. വിജയൻ
എന്നിവർ പ്രസംഗിച്ചു. ഡോ. പ്രിയങ്ക ടി. റാം, ഡോ. സേതു ഷാജി, ഡോ. രെഞ്ചു ബേബി എന്നിവർ നേതൃത്വം നൽകി.