അടിമാലി: കൊന്നത്തടി പഞ്ചായത്ത്, മുനിയറ ഗവ. ഹോമിയോ ഡിസ്‌പെൻസറികൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് നടത്തി. രക്ത പരിശോധന നടത്തി മരുന്നുകൾ വിതരണം ചെയ്തു. പാറത്തോട് സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സാലി കുര്യാച്ചൻ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡൻ്റ് രമ്യാ റെനീഷ് ഉദ്ഘാടനം ചെയ്തു. ആയുർവേദ, ഹോമിയോ വിഭാഗങ്ങളിലെ ഡോക്ടർമാരായ ആദർശ്, അഞ്ജലി പി.ആർ, അനിഷാദ് ടി.എ പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു.