chess
എൻ.ജി.ഒ യൂണിയൻ സംസ്ഥാന ജീവനക്കാർക്കായി സംഘടിപ്പിക്കുന്ന ചെസ്,​കാരംസ് മത്സരങ്ങൾ തൊടുപുഴ നഗരസഭ ചെയർപേഴ്സൺ സബീന ബിഞ്ചു ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: എൻ.ജി.ഒ യൂണിയൻ സംസ്ഥാന ജീവനക്കാർക്കായി സംഘടിപ്പിക്കുന്ന ചെസ്,​കാരംസ് മത്സരങ്ങൾക്ക് മുന്നോടിയായി ജില്ലാ കമ്മിറ്റിയുടെ സാംസ്‌കാരിക വിഭാഗമായ കനൽ കലാവേദിയുടെ നേതൃത്വത്തിൽ ജില്ലാതല മത്സരം നടത്തി. തൊടുപുഴ എൻ.ജി.ഒ യൂണിയൻ മന്ദിരത്തിൽ നടത്തിയ മത്സരങ്ങൾ നഗരസഭ ചെയർപേഴ്സൺ സബീന ബിഞ്ചു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.എസ്. മഹേഷ് അദ്ധ്യക്ഷത വഹിച്ചു. എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.എം. ഹാജറ ആശംസകൾ അർപ്പിച്ചു. ജില്ലാ സെക്രട്ടറി കെ.കെ. പ്രസുഭകുമാർ സ്വാഗതവും ജില്ലാ ജോ. സെക്രട്ടറി ജോബി ജേക്കബ് നന്ദിയും പറഞ്ഞു. ചെസ് മത്സരത്തിൽ അനൂപ് ജി (ഡി.ഡി.ഇ ഓഫീസ്, തൊടുപുഴ) ഒന്നാം സ്ഥാനവും ചിത്ര മഹാദേവൻ (ഡി.ഡി.ഇ ഓഫീസ്, തൊടുപുഴ) രണ്ടാം സ്ഥാനവും ജോയ്സ് തോമസ് (ജി.വി.എച്ച്.എസ്.എസ് മൂലമറ്റം) മൂന്നാം സ്ഥാനവും നേടി. കാരംസ് മത്സരത്തിൽ സനു പി. അമ്പി (മുൻസിഫ് കോടതി, ഇടുക്കി), സജിത്കുമാർ എസ് (ഗ്രാമപഞ്ചായത്ത്,​ ആലക്കോട്) എന്നിവർ ഒന്നാം സ്ഥാനവും അൻസൽ അബ്ദുൽ സലാം (പി.ഡബ്ല്യു.ഡി സ്‌പെഷ്യൽ ബിൽഡിംഗ്, തൊടുപുഴ) ഷിബു എൻ (പി.ഡബ്ല്യു.ഡി റോഡ് സബ് ഡിവിഷൻ, തൊടുപുഴ) എന്നിവർ രണ്ടാം സ്ഥാനവും അനൂപ് കെ.എസ് (സബ് ട്രഷറി, തൊടുപുഴ) സുമിത് കെ.എസ് (ഗവ. പോളിടെക്നിക് കോളേജ്, പുറപ്പുഴ) എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒന്നാം സ്ഥാനം നേടിയവർ ഒക്ടോബർ രണ്ടിന് തൃശ്ശൂരിൽ നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കും.