കട്ടപ്പന: എസ്.എൻ.ഡി.പി യോഗം കാൽത്തോട്ടി ശാഖയുടെയും യൂത്ത് മൂവ്മെന്റിന്റെയും നേതൃത്വത്തിൽ കുടുംബസംഗമവും കാർഷിക സെമിനാറും കലാപരിപാടികളോടെ പൊതുസമ്മേളനവും നടത്തി. മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് ഷാജൻ ശാന്തികളുടെ നേതൃത്വത്തിൽ വിജ്ഞാന സദസ് സംഘടിപ്പിച്ചു. ഏലത്തിന്റെ നൂതന കൃഷി രീതികളെക്കുറിച്ചും ഉത്പാദനം, പരിപാലനം, വളം കീടനാശിനി പ്രയോഗം തുടങ്ങിയവയിൽ കർഷകരിൽ വിജ്ഞാന അവബോധമുണ്ടാക്കുന്നതിനായി കോട്ടയം ടോഫ്കോ മാനേജിങ് ഡയറക്ടർ എൻ.സി. തോമസ് കാർഷിക സെമിനാർ നടത്തി. തുടർന്ന് നടന്ന സമാപന സമ്മേളനം മലനാട് യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ ഉദ്ഘാടനം ചെയ്തു. വിജ്ഞാന സദസ്, വിവിധ കലാപരിപാടികൾ, കരോക്കെ ഗാനമേള എന്നിവയും നടന്നു. ശാഖാ പ്രസിഡന്റ് എൻ.ആർ. ലാൽ, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് രതീഷ് വിജയൻ, സെക്രട്ടറി മനു മോഹൻ, ശാഖാ സെക്രട്ടറി ഇൻചാർജ് കെ.എൻ. ഉത്തരാനന്ദൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് സുബീഷ് വിജയൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി വിഷ്ണു കാവനാൽ, പ്രദീപ് എസ്. മണി, കാഞ്ചിയാർ പഞ്ചായത്തംഗം ബിന്ദു മധുകുട്ടൻ, വനിതാ സംഘം പ്രസിഡന്റ് സതിയമ്മ, കുമാരി സംഘം സെക്രട്ടറി ശരണ്യ ഷാജി, യൂത്ത് മൂവ്മെന്റ് യൂണിയൻ കമ്മിറ്റിയംഗം അരുൺ അശോകൻ എന്നിവർ സംസാരിച്ചു.