കട്ടപ്പന: വള്ളക്കടവ് എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ ഓണക്കൂട്ടായ്മ- 2024 എന്ന പേരിൽ ഓണാഘോഷം നടത്തി. കരയോഗ മന്ദിരത്തിൽ നടന്ന പരിപാടി നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ.ജെ. ബെന്നി ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പി.ഡി. സോമശേഖരൻ നായർ അദ്ധ്യക്ഷനായി. നഗരസഭ കൗൺസിലർമാരായ ബിജു മുഖ്യപ്രാഭാഷണം നടത്തി. എൻ.എസ്.എസ് പ്രതിനിധി പി.ജി. പ്രസാദ് പുളിക്കൽ, കൗൺസിലർ തങ്കച്ചൻ പുരയിടം, കെ.സി. രാജു കാരിമറ്റം, പി.വി. സന്തോഷ് പേരുശേരിയിൽ, കെ.ആർ. ശശിധരൻ കായാപ്ലാക്കൽ, രാജപ്പൻ പുല്ലാട്ടേൽ, ശാന്തകുമാരി ശശിധരൻ, പി.ജി. ബിനോജ് പുളിക്കൽ, കെ.പി. ബിജു, പി.എസ്. നാരായണൻ നായർ എന്നിവർ സംസാരിച്ചു.