roshy
കട്ടപ്പന പുളിയൻമല നവ ദർശനാ ഗ്രാം ഡീ അഡിഷൻ ആൻ്റ് റിഹാബിലിറ്റേഷൻ സെന്ററിൻറെ സിൽവർ ജൂബിലി ആഘോഷ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കുന്നു.

കട്ടപ്പന: സമൂഹത്തിൽ സമ്പൂർണ്ണമായ കായികക്ഷമത രൂപപ്പെടുത്തി ആരോഗ്യത്തെ നിലനിർത്താനുള്ള പ്രേരണ കൊടുത്താൽ അനാരോഗ്യകരമായ പല കാര്യങ്ങളെയും മാറ്റി നിർത്താൻ സാധിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റ്യൻ പറഞ്ഞു. കട്ടപ്പന പുളിയൻമല നവ ദർശനാ ഗ്രാം ഡീ അഡിഷൻ ആന്റ് റിഹാബിലിറ്റേഷൻ സെന്ററിന്റെ സിൽവർ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചലച്ചിത്ര താരം ഗിന്നസ് പക്രു മുഖ്യാതിഥിയായി. അബ്രഹാം വെട്ടിയാങ്കൽ അദ്ധ്യക്ഷത വഹിച്ചു. ഫാ. തോമസ് കൂടപ്പാട്ട്, നഗരസഭാ കൗൺസിലർ ജോയി ആനിത്തോട്ടം, ഫാ. ജോസ് ആന്റണി, നവദർശന ഗ്രാം ഡയറക്ടർ ഫാ. അനൂപ് തുരുത്തിമറ്റം, പ്രൊജ്രക്ട് ഡയറക്ടർ ഫാ. തോംസൺ കൂടപ്പാട്ട്, സീനിയർ ടെന്നീസ് ആന്റണി, കോർഡിനേറ്റർ ഇ.ആർ. ശശിധരൻ എന്നിവർ സംസാരിച്ചു.