മുട്ടം: യു.ഡി.എഫ് ഭരണ സമിതി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് നേതൃത്വത്തിൽ മുട്ടം ഗ്രാമ പഞ്ചായത്തിന് മുന്നിലേക്ക് ഇന്ന് രാവിലെ 11ന് മാർച്ചും പ്രതിഷേധ ധർണ്ണയും നടത്തും. മുട്ടത്തെ മിഴിയടച്ച വഴിവിളക്കുകൾ തെളിയിക്കുക, ടാക്സി സ്റ്റാൻഡിലെ മാലിന്യ നിക്ഷേപം നീക്കുക, അടഞ്ഞ് കിടക്കുന്ന മാലിന്യ നിക്ഷേപ കേന്ദ്രം തുറക്കുക, ടൂറിസം പ്രദേശത്തെ എൻട്രൻസ് പ്ലാസയ്ക്ക് അനുമതി നൽകുക, ടാക്സി സ്റ്റാൻഡിലെ കുഴികൾ നികത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.