ഇടുക്കി: സർക്കാരിന്റെ നാലാം നൂറ് ദിന പരിപാടിയിൽ ഉൾപ്പെടുത്തി വാത്തിക്കുടി ബ്ലോക്കിലെ പടമുഖം ക്ഷീരസഹകരണ സംഘത്തിൽ സ്ഥാപിച്ചിട്ടുള്ള സോളാർ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2 ന് ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചു റാണി നിർവ്വഹിക്കും. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ അഡ്വ. ഡീൻ കുര്യാക്കോസ് എം. പി ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ടി. ബിനു, ഇ.ആർ.സി.എം.പി.യു ചെയർമാൻ എം. ടി. ജയൻ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ജോസ്, ഇ.ആർസിഎംപിയൂ ഡയറക്ടർമാർ ത്രിതല പഞ്ചായത്ത്ജനപ്രതിനിധികളും ക്ഷീരസഹകരണ സംഘം പ്രതിനിധികളും ക്ഷീരകർഷകരും ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും.സഹകരണ സംഘം 1066010 രൂപ ചെലവഴിച്ച പദ്ധതിയിൽ ക്ഷീരവികസന വകുപ്പ് 8 ലക്ഷം രൂപ ധനസഹായം നൽകി.