കട്ടപ്പന: ശ്രീനാരായണ ഗുരുദേവന്റെ 97-ാമത് മഹാസമാധി ദിനാചരണം വിപുലമായ ചടങ്ങുകളോടെ എസ്.എൻ.ഡി.പി യോഗം പുളിയന്മല ശാഖയിൽ നടന്നു. മലനാട് യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ സമാധി ദീപം തെളിയിച്ചു. യൂണിയൻ കൗൺസിലർമാരായ മനോജ് ആപ്പാന്താനം, സുനിൽ പടിയറമാവിൽ, ശാഖാ പ്രസിഡന്റ് പ്രവീൺ വട്ടമല, സെക്രട്ടറി എം.ആർ. ജയൻ, വൈസ് പ്രസിഡന്റ് പി.എൻ. മോഹനൻ, യൂണിയൻ കമ്മിറ്റി അംഗം ഇ.എ. ഭാസ്‌കരൻ, യൂത്ത്മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ബിനീഷ് എന്നിവർ പങ്കെടുത്തു. സമാധി ദിനാചരണത്തോടനുബന്ധിച്ച് ഗുരുഭാഗവത പാരായണ സമർപ്പണം, ദിവ്യ ജ്യോതി സമർപ്പണം, മഹാ ഗുരുപൂജ, സമൂഹപ്രാർത്ഥന, അന്ന ദാനം തുടങ്ങിയ പരിപാടികളും നടന്നു. ചടങ്ങുകൾക്ക് ഷാജൻ ശാന്തി കാർമ്മികത്വം വഹിച്ചു.